മാ​യം​ക​ല​ർ​ന്ന പാ​ൽ ക​ട​ത്താ​ൻ ഇ​ട​വ​ഴി മീ​നാ​ക്ഷി​പു​രം മാ​ത്രം..‍?
Friday, August 19, 2022 12:32 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലേ​ക്കു മാ​യം​ക​ല​ർ​ന്ന പാ​ൽ എ​ത്തി​ക്കാ​ൻ മാ​ഫി​യ​ക​ളു​ടെ ഇ​ട​വ​ഴി മീ​നാ​ക്ഷി​പു​രം മാ​ത്ര​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം.
മീ​നാ​ക്ഷി​പു​രം​വ​ഴി മാ​ത്ര​മെ ത​മി​ഴ്നാ​ട​ൻ​പാ​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​വൂ എ​ന്നു സം​സ്ഥാ​ന ക്ഷീ​ര വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന നി​ല​വി​ലു​ണ്ടെ​ന്നാ​ണ് ഇ​തി​നു ആ​ധാ​രം.
എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ പ​ഴ​യ മി​ക്ക ചെ​ക്പോ​സ്റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും പാ​ൽ ക​ട​ത്ത് വ്യാ​പ​ക​മാ​ണ് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.
മീ​നാ​ക്ഷി​പു​രം ക​ട​ന്നെ​ത്തു​ന്ന ത​മി​ഴ്നാ​ട​ൻ​പാ​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, മ​ല​പ്പു​റം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്.
ഓ​ണ​ക്കാ​ല​ത്ത് നി​ല​വി​ലെ ഉ​പ​ഭോ​ഗ​ത്തി​ന്‍റെ പ​ത്തി​ര​ട്ടി പാ​ൽ കേ​ര​ള​ത്തി​നു ആ​വ​ശ്യ​മാ​യി വ​രു​ന്നു​ണ്ട്.
ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് മാ​യം​ക​ല​ർ​ന്ന പാ​ൽ ക​ട​ന്നു​വ​രു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പാ​ൽ​ക​ട​ത്ത് വ്യാ​പ​ക​മാ​ണെ​ന്നു ക​ണ്ടെ​ത്തി ക്ഷീ​ര​വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. നി​യ​മ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളാ​ണ് വീ​ണ്ടും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​രാ​ൻ കാ​ര​ണം.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും പെ​ട്ടി​ഓ​ട്ടോ​ക​ളി​ലും അ​തി​ർ​ത്തി​യി​ലെ കേ​ര​ള ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലേ​ക്കു പാ​ലെ​ത്തു​ന്നു​ണ്ട്.
കു​പ്പാ​ണ്ട​ക്കൗ​ണ്ട​ന്നൂ​ർ, എ​ല്ല​പ്പാ​ട്ട​ൻ കോ​വി​ൽ, ന​ടു​പ്പു​ണി, ഗോ​പാ​ല​പു​രം, ഗോ​വി​ന്ദാ​പു​രം, മീ​നാ​ക്ഷി​പു​രം ചെ​ക്പോ​സ്റ്റ് റൂ​ട്ടു​ക​ൾ വ​ഴി​മാ​ത്രം പ്ര​തി​ദി​നം രേ​ഖ​ക​ളി​ല്ലാ​തെ​യും പ​രി​ശോ​ധ​യി​ല്ലാ​തെ​യും കേ​ര​ളാ സം​ഘ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.
ഇ​തി​നു പു​റ​മെ ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ളി​ൽ പാ​ൽ ക​ള്ള​ക്ക​ട​ത്തി​നു സ​ഹാ​യി​ക്കാ​ൻ ഇ​ട​നി​ല​ക്കാ​രു​ണ്ട്.
ഇ​വ​ർ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​വി​ടു​ന്ന വ​ണ്ടി​ക​ൾ​ക്ക് ത​ക്ക പ്ര​തി​ഫ​ല​വും ല​ഭി​ക്കു​ന്നു​ണ്ട്. ഓ​ണം ക​ഴി​യു​ന്ന​തു​വ​രെ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തു​ക​ളി​ൽ​ക്ഷീ​ര വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ പ​ട്രോ​ളിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ജ​ന​വി​കാ​രം.
പ​ല ഉ​ന്ന​ത​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ പാ​ൽ​വ​ര​വി​നു കാ​ര​ണ​മാ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സം​സ്ഥാ​ന ക്ഷീ​ര​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.