ഉ​ക്ക​ടം മേ​ല്പാലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
Friday, August 19, 2022 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ട​ത്തി​നു സ​മീ​പം ആ​ത്തു​പാ​ലം റോ​ഡി​ൽ 450 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മേ​ല്പാലം നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ മേ​ൽ​പ്പാ​ല​ത്തി​ലൂ​ടെ ഹൈ ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തു കാ​ര​ണ​മാ​ണ് മേ​ല്പാലം നി​ർ​മാ​ണ​ത്തി​നു കാ​ല​താ​മ​സ​മു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ഉ​ക്ക​ടം പെ​രി​യ​കു​ളം ക​ര​യി​ൽ നി​ന്ന് ഹൈ​ടെ​ൻ​ഷ​ൻ കേ​ബി​ളു​ക​ൾ സ​ബ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത് കു​ഴി​ച്ചി​ട്ട കേ​ബി​ൾ വ​ഴി കൊ​ണ്ടു​പോ​കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​നാ​യി ഒന്പത് കോ​ടി രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. നി​ല​വി​ൽ ഉ​ക്ക​ടം കു​ള​ത്തി​ൽ നി​ന്ന് സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് കി​ട​ങ്ങ് കു​ഴി​ച്ച് അ​തി​ൽ ഹൈ ​വോ​ൾ​ട്ടേ​ജ് വൈ​ദ്യു​തി താ​ങ്ങാ​ൻ ശേ​ഷി​യു​ള്ള കേ​ബി​ളു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശ്മ​ശാ​ന​ത്തി​ലേ​ക്ക് വൈ​ദ്യു​തി കേ​ബി​ൾ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ലി​യ വൈ​ദ്യു​തി ട​വ​റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഉ​ക്ക​ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ​ക്കാ​യി 110 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത കേ​ബി​ൾ സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ച്ച് വൈ​ദ്യു​ത ക​ണ​ക്ഷ​നും ടെ​സ്റ്റിം​ഗ് ജോ​ലി​ക​ളു​മാ​ണ് ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഇ​തു​മൂ​ലം ഉ​ക്ക​ടം, ക​രു​ന്പു​ക്കാ​ടി എ​ന്നി​വ​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല​പ്പോ​ൾ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നും പ​റ​യു​ന്നു.
കൂ​ടാ​തെ കു​ഴി​ച്ചി​ട്ട വൈ​ദ്യു​തി കേ​ബി​ൾ ബ​ന്ധി​പ്പി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനീ​യ​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.