നാടിന്‍റെ നന്മയ്ക്കായി കൈകളുയർത്തി ബധിര- മൂക വിദ്യാർഥികൾ
Friday, August 19, 2022 12:34 AM IST
ഒ​റ്റ​പ്പാ​ലം: ക​ണ്ണു​ള്ള​വ​ർ കാ​ണാ​തി​രു​ന്ന​ത് അ​വ​ർ ക​ണ്ടു...​കേ​ൾ​ക്കാ​നും, പ​റ​യാ​നും ക​ഴി​വി​ല്ലെങ്കി​ലും നാ​ടി​ന്‍റെ നന്മയ്ക്കു വേ​ണ്ടി അ​വ​ർ കൈ​ക​ളു​യ​ർ​ത്തി. ഇ​വ​ർ ക​ണ്ണി​യം​പു​റം സ​ർ​ക്കാ​ർ ബ​ധി​ര-​മൂ​ക വി​ദ്യാ​ല​യ​ത്തി​ലെ പഠിതാക്കൾ. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ ക​ണ്ണി​യം​ന്പു​റ​ത്ത് പാ​ല​ങ്ങ​ൾ​ക്ക് സ​മീ​പം മാ​സ​ങ്ങ​ളാ​യി കാ​ഴ്ച മ​റ​ച്ച് നി​ന്നി​രു​ന്ന വ​ള്ളി പ​ട​ർ​പ്പു​ക​ളും പാ​ഴ്ചെ​ടി​ക​ളു​മാ​ണ് ഇ​വ​ർ വെ​ട്ടി മാ​റ്റി​യ​ത്. ആ​രു​ടെ​യും ഇം​ഗിത​ത്തി​ന് വ​ഴ​ങ്ങി​യോ ആ​ജ്ഞ​ക​ൾ പാ​ലി​ച്ചോ അ​ല്ല വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ ഒ​രു ന​ല്ല കാ​ര്യ​ത്തി​നി​റ​ങ്ങി തി​രി​ച്ച​ത്.
ക​ണ്ണി​യം​ന്പു​റ​ത്ത് പ​ഴ​യ​പാ​ല​ത്തി​ലും പു​തി​യ പാ​ല​ത്തി​നു സ​മീ​പ​ത്തു​മെ​ല്ലാം പൊ​ന്ത​ക്കാ​ടു​ക​ൾ നി​റ​ഞ്ഞ് നി​ല്ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള തോ​ട്ടി​ൽ നി​ന്നും വി​ഷസ​ർ​പ്പ​ങ്ങ​ൾ കൂ​ടി ഇ​വി​ടേ​ക്ക് അ​തി​ഥി​ക​ളാ​യെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടം ഭീ​ഷ​ണി​യു​ടെ മു​ന​ന്പി​ലാ​യി. പാ​ഴ്മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ വ​ള​ർ​ന്ന് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന​തും ഭീ​ഷ​ണി സൃ​ഷ്ടി​ച്ചു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ആ​വ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ ദൗ​ത്യം സ്വ​യം ഏ​റ്റെ​ടു​ത്ത് ക​ണ്ണി​യം​പു​റം സ​ർ​ക്കാ​ർ ബ​ധി​ര-​മൂ​ക വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടി​റ​ങ്ങി​യ​ത്.
എ​ല്ലാം പി​ന്നെ പെ​ട്ടെന്നാ​യി​രു​ന്നു. മ​ട​വാ​ളും കൈ​കോ​ട്ടും പ​ണി​യാ​യു​ധ​ങ്ങ​ളും അ​വ​ർ ത​ന്നെ ശേ​ഖ​രി​ച്ചു. ആം​ഗ്യ ഭാ​ഷ​ക​ൾ ആ​യു​ധ​ങ്ങ​ൾ​ക്കു വ​ഴി​മാ​റി. ഇ​രു​ത്തം​വ​ന്ന തൊ​ഴി​ലാ​ളി​ക​ളെ പോ​ലെ മ​ന​സ് ഒന്നാ​ക്കി അ​വ​ർ ക​ര​ങ്ങ​ൾ ച​ലി​പ്പി​ച്ച​തോ​ടെ നന്മ ​മ​ന​സി​ന്‍റെ വെ​ളി​ച്ചം പോ​ലെ പ്ര​ദേ​ശം ത​നി​മ തി​രി​ച്ച് പി​ടി​ച്ചു.
പ​റ​യാ​നും കേ​ൾ​ക്കാ​നും ക​ഴി​വി​ല്ലെങ്കി​ലും സ​മൂ​ഹ​ത്തോ​ടു​ള്ള ക​ട​മ​ അ​വ​രെ​ല്ലാം ഗ്ര​ഹി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​രു​ടെ ശ്ര​മ​ദാ​ന​ത്തി​നെ അ​ഭി​ന​ന്ദി​ക്കാ​നും ചി​ല ന​ല്ല മ​ന​സു​ക​ൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും കൂ​ടി പൂ​ർ​ണ​മാ​യും വൃ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു.