അടിപ്പരണ്ടയിൽ കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിനിധിയോഗം ചേർന്നു
Saturday, May 25, 2024 1:31 AM IST
നെ​ന്മാ​റ: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ മാ​ർ​ക്കു ചെ​യ്യു​ന്ന​തി​ലെ അ​പാ​ക​ത​ക​ൾ സം​ബ​ന്ധി​ച്ച് ച​ർ​ച്ചചെ​യ്യാ​ൻ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. അ​ടി​പ്പ​ര​ണ്ട വ്യാ​പാ​ര​ഭ​വ​നി​ലാ​ണ് കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടാ​ഴി, അ​യി​ലൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ സം​യു​ക്ത യോ​ഗം ചേ​ർ​ന്ന​ത്.

കൃ​ഷി​ഭൂ​മി​യി​ലേ​ക്കു​ള്ള വ​നം​വ​കു​പ്പി​ന്‍റെ കൈ​യേ​റ്റ ശ്ര​മ​ത്തി​ൽ യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധി​ച്ചു. യോ​ഗ​ത്തി​ൽ കി​ഫ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് ഒ​റ​വ​ഞ്ചി​റ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ട്ര​ഷ​റ​ർ ര​മേ​ശ് ചെ​വ​ക്കു​ളം, റി​സ​ർ​ച്ച് സെ​ൽ മേ​ധാ​വി ഡോ. ​സി​ബി സ​ക്ക​റി​യാ​സ്, ബെ​ന്നി ജോ​ർ​ജ്, സ​ന്തോ​ഷ് അ​രി​പ്പാ​റ, ഹു​സൈ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.