മണ്ണാർക്കാട് ടൂറിസം ഹബ് ഉദ്ഘാടനം
1572811
Friday, July 4, 2025 6:17 AM IST
മണ്ണാർക്കാട്: നഗരസഭയുടെ നൂതന പദ്ധതിയായ ടൂറിസം ഹബ് ചെയർമാൻ സി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ ആകർഷിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നഗരസഭയുടെ വെബ്സൈറ്റ്, ഓഫീസ്, സ്റ്റാഫ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജമാക്കി.
പരിപാടിയിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സണ്‍ കെ. പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ മാസിത സത്താർ, ഷെഫീക്ക് റഹ്മാൻ, ഹംസ കുറുവണ്ണ, കൗണ്‍സിലർ ഷമീർ വേളക്കാടൻ, നഗരസഭാ സെക്രട്ടറി സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു കൗണ്‍സിലർമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.