പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു
1572044
Wednesday, July 2, 2025 1:14 AM IST
വടക്കഞ്ചേരി: ഒരു വർഷമായിട്ടും പരിഷ്ക്കരണം നടപ്പിലാക്കാതെ പെൻഷൻക്കാരെ വഞ്ചിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി വടക്കഞ്ചേരി സബ് ട്രഷറിക്കു മുന്നിൽ നടന്ന ധർണ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു.
തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി.കേശവദാസ് അധ്യക്ഷത വഹിച്ചു.ജില്ലാ സമിതി അംഗങ്ങളായ എൻ.അശോകൻ ,ഇ. എസ്.എം. ഹനീഫ, ലിസി വർഗീസ്,നിയോജക മണ്ഡലം വനിത ഫോറം പ്രസിഡന്റ് എം.പി. ശശികല, വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രസാദ് വർക്കി, നിയോജക മണ്ഡലം ഖജാൻജി ടി. മത്തായി പ്രസംഗിച്ചു.
ചിറ്റൂർ: 2024 ജൂലൈ മുതൽ പെൻഷൻകാർക്ക് ലഭിക്കേണ്ട പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങൾ നടപ്പിലാക്കാത്ത ഇടതു സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ കെഎസ്എസ്പിഎ ചിറ്റൂർ നിയോജകമണ്ഡലം കമ്മിറ്റി കരിദിനം ആചരിച്ചു.
ചിറ്റൂർ സബ് ട്രഷറിയ്ക്ക് മുൻപിൽ നടത്തിയ പ്രതിഷേധധർണയും വിശദീകരണ യോഗവും സെക്രട്ടേറിയേറ്റ് അംഗം എം. പോൾ ഉദ്ഘാടനം ചെയ്തു.
സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി സി. വേലായുധൻ, ചന്ദ്രൻ, എം. വനജദലാക്ഷൻ, എം. സത്യൻ, വി. നിത്യനന്ദൻ, ആർ.പി. സുരേഷ്, എം. കണ്ണൻ കുട്ടി, കെ.കെ.ശൈലജകുമാരി, എ.കെ ഗീത, കെ. ജയപ്രകാശ് നാരായണൻ, കെ. കുഞ്ചു, കെ. ലീല എന്നിവർ പ്രസംഗിച്ചു.
അഗളി: പെൻഷൻ പരിഹരിക്കേണ്ടതിന്റെ ഒന്നാം വാർഷികം പിന്നിട്ടിട്ടും കമ്മീഷനെ നിയോഗിക്കാൻ പോലും തയ്യാറാകാത്ത പിണറായി സർക്കാരിനെതിരെ കെഎസ്എസ്പിഎ അഗളി ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു.
കെപിസിസി അംഗം പിസി ബേബി ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്ഥാന കൗൺസിൽ അംഗം അച്ചൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് പി.പി. മാത്യു അധ്യക്ഷനായി.
ഐഎൻടിയുസി നേതാവ് എൻ.കെ. രഘുത്തമൻ, കോൺഗ്രസ് അഗളി മണ്ഡലം പ്രസിഡന്റ് ജോബി കുരീക്കാട്ടിൽ, കെഎസ്എസ്പിഎ ജില്ലാ കൗൺസിൽ അംഗം സൈമൺ ജോർജ്, എ. ശിവദാസൻ, ജെയിംസ് വില്യംസ്, കെ.യു. റോസമ്മ ടീച്ചർ, സി.പി. ജോൺ, സി.പി. ജേക്കബ്, തോമസ്, കന്തസ്വാമി, ഭഗവതി, ചിന്നൻ എന്നിവർ പ്രസംഗിച്ചു.
മണ്ണാർക്കാട്: മണ്ണാർക്കാട് ട്രഷറിക്ക് മുൻപിൽ നടന്ന ധർണ കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി കെ.എം. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, കെഎസ്എസ്പിഎ നിയോജകമണ്ഡലം സെക്രട്ടറി ഗോപി പൂന്തോട്ടത്തിൽ, ജില്ലാ ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ പുളിയങ്കോട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.ജി. ബാബു, വി. സുകുമാരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ തോമസ് ആന്റണി, കെ.സി.എം. ബഷീർ, സി.ജി. മോഹനൻ, ജയപ്രകാശൻ, ഉസ്മാൻ, ദാമോദരൻ നമ്പീശൻ, ആലീസ് ആന്റണി, ജോളി ജോൺ, വി.ഡി. പ്രേംകുമാർ, ഷാജി ആന്റണി, നാസർ പാറക്കോട്, മുഹമ്മദാലി പോത്തുക്കാടൻ, അബൂബക്കർ, സുലൈമാൻ, തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.