തീറ്റ തേടിയെത്തിയ കടൽകൊറ്റികൾ കണ്ണിനു വിരുന്നായി
1571515
Monday, June 30, 2025 1:45 AM IST
തത്തമംഗലം: നൂറുകണക്കിനു കടൽകൊറ്റികൾ തീറ്റതേടി വയലുകളിൽ ഇറങ്ങിയതു വഴിയാത്രികർക്കു കൗതുകകാഴ്ചയായി .
മേട്ടുപ്പാളം- പുഴപ്പാലം റോഡരികിലെ വയലുകളിലാണ് ദേശാടന കൊറ്റി സംഘം എത്തിയത്. കടൽക്ഷോഭമുണ്ടാവുന്ന സമയങ്ങളിലാണ് ഈ പറവകൾ തീറ്റതേടി ദൂരദിക്കുകളിലെത്തുന്നതത്രെ.
എല്ലാവർഷവും ജൂൺ, ജൂലൈ മാസങ്ങളിൽ കൊറ്റികൾ എത്താറുണ്ടെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
ഭാരംകൂടിയ ശരീരവും നീണ്ടുകറുത്തകൊക്കുകളുമാണ് ഇവയുടെ ദൃശ്യഭംഗി കൂട്ടുന്നത്. പ്രദേശത്ത് കാണുന്ന നാട്ടുകൊറ്റികൾ ഇവയുമായി അടുക്കറില്ല എന്നു മാത്രമല്ല ശത്രുതമനോഭാവവും പ്രകടിപ്പിക്കാറുണ്ട്.