വ​ട​ക്ക​ഞ്ചേ​രി: ജി​ല്ല​യി​ൽ രൂ​ക്ഷ​മാ​യി​ട്ടു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും എ​ല്ലാ വി​ള​വെ​ടു​പ്പി​ലും നെ​ല്ലെ​ടു​പ്പ് പ്ര​ഹ​സ​നം ന​ട​ത്തി ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന മ​ന്ത്രി പ്ര​ഹ​സ​ന മാ​മാ​ങ്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സേ​വ് സി​പി​ഐ ജി​ല്ലാ ലീ​ഡേ​ഴ്സ് ക്യാ​മ്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത ദേ​ശീ​യ​പാ​ത​യി​ലെ ടോ​ൾ പി​രി​വ് നി​ർ​ത്തി​വെ​യ്്പി​ക്ക​ണ​മെ​ന്നും ക്യാ​മ്പി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.​

വ​ട​ക്ക​ഞ്ചേ​രി​യി​ൽ ന​ട​ന്ന ക്യാ​മ്പ് സേ​വ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.പി. അ​ഹ​മ്മ​ദ് മാ​സ്റ്റ​ർ, വി.എ. റ​ഷീ​ദ്, എ​ൽ​ദോ, പി. ​സു​ഭാ​ഷ്, പി.കെ. സു​ഭാ​ഷ്, ജ​യ​ൻ മ​ണ്ണാ​ർ​ക്കാ​ട്, യൂ​സ​ഫ​ലി പ​ട്ടാ​മ്പി, സ​ജീ​വ​ൻ തൃ​ത്താ​ല, സ​ലാം ഒ​റ്റ​പ്പാ​ലം, സു​രേ​ഷ് ക​രി​മ്പു​ഴ, ബി​ജോ​യ് ജോ​ർ​ജ് അ​ട്ട​പ്പാ​ടി, കെ.​വി. നൗ​ഷാ​ദ് കോ​ങ്ങാ​ട്, ടി. ​എ. കൃ​ഷ്ണ​ൻ പാ​ല​ക്കാ​ട്, സു​ഭാ​ഷ് കു​ഴ​ൽ​മ​ന്ദം, സു​രേ​ഷ് ഫൈ​സ​ൽ ആ​ല​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പാ​ലോ​ട് മ​ണി​ക​ണ്ഠ​ൻ -സെ​ക്ര​ട്ട​റി, കൊ​ടി​യി​ൽ രാ​മ​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ- അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​വി. ജോ​ൺ​സ​ൺ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.