ബ്രെയിലി പഠിതാക്കളുടെ സംഗമം
1571790
Tuesday, July 1, 2025 1:51 AM IST
പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ ബ്രെയിലി പഠിതാക്കളുടെ സംഗമം നടത്തി. മോയൻ എൽപി സ്കൂളിലായിരുന്നു പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ സമിതി അംഗം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രഫ.എ.ജി. ഒലീന മുഖ്യാതിഥിയായി. ബ്രൈയിൽ ലിപിയിൽ തയ്യാറാക്കിയ ലൈബ്രറി പുസ്തകം കൈമാറി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല പ്രസിഡന്റ് വി.എ. ചന്ദ്രമോഹൻ പദ്ധതി വിശദീകരണം നടത്തി.
നഗരസഭ കൗണ്‍സിലർ സൈദു മീരാൻ, സാക്ഷരതാ സമിതി അംഗം ഡോ.പി.സി. ഏലിയാമ്മ, കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ സെക്രട്ടറി എം.കെ. ഷെരീഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ സജി തോമസ് സ്വാഗതവും അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.വി. പാർവതി നന്ദിയും പറഞ്ഞു. തുല്യതാ പഠിതാവായ ശശികലയെയും അധ്യാപക സ്ഥാനത്ത് നിന്ന് വിരമിക്കുന്ന കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡന്റ് വി.എ. ചന്ദ്രമോഹനെയും ആദരിച്ചു.