കോയന്പത്തൂരിൽ സിടിഎംഎ ഉത്സവ് -2025 തുടങ്ങി
1571513
Monday, June 30, 2025 1:45 AM IST
കോയന്പത്തൂർ: തമിഴ്നാട്ടിലെ പ്രവാസി മലയാളികൾക്കായി കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസ് (സിടിഎംഎ) സംഘടിപ്പിക്കുന്ന കലോത്സവമായ ഉത്സവ് - 2025ന്റെ പതിമൂന്നാം എഡിഷനു തുടക്കം.
ചെന്നൈയിലും കോയമ്പത്തൂരിലുമാണ് ചിത്ര- സാഹിത്യ രചനാ മത്സരങ്ങൾ അരങ്ങേറിയത്. കോയമ്പത്തൂർ കേരളസമാജത്തിൽ നടന്ന ചടങ്ങിൽ സിടിഎംഎ മുൻ പ്രസിഡന്റ് എം.കെ. സോമൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.
ബാബു നിലയത്തിങ്ങൽ, എം.സി. തോമസ്, ജോർജ് ആന്റണി യേശുദാസ്, സിടിഎംഎ വൈസ് പ്രസിഡന്റ് സി.സി. സണ്ണി, സെക്രട്ടറി ടി.ഷിബു, വൈസ് ചെയർമാൻ എ.കെ. ജോൺസൺ, ഉത്സവ് കോ- ഓർഡിനേറ്റർ കെ. നവീൻ, ബേബി വാൽപ്പാറ, സെബി സെബാസ്റ്റൃൻ, സി. പത്മനാഭൻ, കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.