ലഹരിവിരുദ്ധ കാൻവാസ്
1571211
Sunday, June 29, 2025 4:05 AM IST
തത്തമംഗലം: തത്തമംഗലം ജിയുപി സ്കൂളിൽ ലഹരിവിരുദ്ധ കാൻവാസ് ചിത്രകാരൻ രാജേന്ദ്രൻവടക്കേപാടത്തിന്റെ നേതൃത്വത്തിൽ 60 അടി നീളവും 12 അടി വീതിയുമുള്ള ലഹരിവിരുദ്ധകാൻവാസ്ഏർപ്പെടുത്തി. പത്ത് ദിവസം അധ്യാപകരും, വിദ്യാർഥികളും നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് കാൻവാസ് ഒരുക്കിയത്. ലഹരിപദാർഥങ്ങളുടെ മറ്റുഅടയാളങ്ങളോ ഇല്ലാതെയാണ് ഈ കാൻവാസിലെ ഓരോ ചിത്രങ്ങളും വരച്ചുചേർത്തിട്ടുള്ളത്.
സ്കൂളിലെ കുട്ടികളുടെ കലാകായിക പ്രവർത്തനങ്ങളും ഭിന്നശേഷി സൗഹാർദ്ദ ചിത്രങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളും ഉൾക്കൊള്ളിച്ചാണ് രചനകൾ തയാറാക്കിയിരിക്കുന്നത്. അധ്യാപകൻ ടി. തങ്കരാജു ലഹരി വിരുദ്ധദിന കാൻവാസ് ഉദ്ഘാടനം ചെയ്തു.