ശുചിത്വ സര്‍വേ: മലന്പുഴ ബ്ലോക്കിൽ സ്റ്റേറ്റ് ഹോള്‍ഡേഴ്സിന്റെ യോഗം ചേര്‍ന്നു
1571512
Monday, June 30, 2025 1:45 AM IST
പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ സര്‍വേയുടെ ഭാഗമായി സ്റ്റേറ്റ് ഹോള്‍ഡേഴ്സിന്റെ യോഗം ചേര്‍ന്നു.
സ്വച്ഛ് ഭാരത് മിഷന്റെ കീഴില്‍ വിവരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജില്ലകള്‍ക്കും ദേശീയ റാങ്കിംഗ് നല്‍കുക എന്നതാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം. സര്‍വേയുടെ ലോഗോ പ്രകാശനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സദാശിവന് സ്വച്ഛ് സര്‍വേഷന്‍ ഗ്രാമീണ്‍ 2025 സര്‍വ്വേയുടെ പ്രാധാന്യത്തക്കുറിച്ച് വിശദീകരിച്ചു.
സിറ്റിസണ്‍ ഫീഡ്ബാക്ക് സര്‍വേയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ ആര്.ജി.എസ്.എ കോര്‍ഡിനേറ്റര്‍ പ്രസീത അവതരിപ്പിച്ചു. വൃത്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും തിരഞ്ഞെടുക്കുന്നതിനാണ് ഒന്നിച്ചിറങ്ങാം ഒന്നാമതാകാം എന്ന ആപ്തവാക്യത്തില്‍ ശുചിത്വ സര്‍വേ 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025 നടത്തുന്നത്. വീടുകള്‍, വില്ലേജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വ്യത്തിയാണ് സര്‍വേയില്‍ പരിശോധിക്കുക.
രാജ്യത്തെ വിവിധ അംഗീകൃത ഏജന്‍സികള്‍ വഴിയാണ് സര്‍േവ നടത്തുന്നത്. തദ്ദേശവകുപ്പ്, ശുചിത്വമിഷന് എന്നിവയാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ മരുതറോഡ്, പുതുപ്പരിയാരം, പുതുശ്ശേരി, കൊടുമ്പ്, അകത്തേത്തറ, മലമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഭാരവാഹികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.