കൂമൻകാട്ടിൽ റോഡരികിലെ വാകമരം അപകടഭീഷണി
1571214
Sunday, June 29, 2025 4:05 AM IST
ചിറ്റൂർ: കൊടുവായൂർ -പൊള്ളാച്ചി അന്തർ സംസ്ഥാന പ്രധാന പാതയിൽ വാഹനയാത്രയ്ക്ക് ഭീഷണിയായ വാകമരത്തിന്റെ കൊമ്പുകൾ മുറിച്ചു നീക്കണമെന്ന് ആവശ്യം. അമ്പതിൽ കൂടുതൽ യാത്രബസുകളും വിദ്യാർഥികൾ സഞ്ചരിക്കുന്നതുൾപ്പെടെ എണ്ണമറ്റവാഹനങ്ങൾ രാപ്പകൽ സഞ്ചരിക്കുന്ന കൂമൻകാട്ടിലാണ് വാകമരത്തിന്റെ വലിയ ശിഖരങ്ങൾ റോഡിൽ വ്യാപിച്ച് വളർന്നിരിക്കുന്നത്.
ഉണങ്ങിയ ചില്ലകൾ ഇടയ്ക്കിടെ പൊട്ടി റോഡിലും വാഹനങ്ങൾക്കു മീതേയും വീഴുന്നുണ്ട്. തമിഴ്നാട് സ്വദേശിയായ യാത്രക്കാരന്റെ വില കൂടിയ കാറിന്റെ മുകളിൽ കൊമ്പ് പൊട്ടിവീണ് ഭാഗിക നാശം ഉണ്ടായിട്ടുണ്ട്. ഈ മരത്തിനു താഴെ 11 കെവി ലൈനുമുണ്ട്. എൺപതു വർഷത്തിൽ കൂടുതൽ പഴക്കമുള്ള മരം നിലമ്പതിച്ചാൽ വലിയ രീതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുമെന്ന് യാത്രക്കാർ ഭയപ്പെടുന്നുണ്ട്. രണ്ടു വർഷം മുന്പ് സമീപത്തുള്ള മരം വീണ് ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളും പൊട്ടി വ്യാപക നാശം വിതച്ചു അപകടം നടന്നിരുന്നു.
രണ്ടു ദിവസങ്ങൾ ശേഷമാണ് വൈദ്യുതിവിതരണം പുനസ്ഥാപിച്ചത്. മുൻപ് ഈ സ്ഥലത്ത് നിരവധി തവണ വാഹന അപകടങ്ങൾ നടന്നതിൽ രണ്ടു മരണം വരെ നടന്നിട്ടുണ്ട്. ഈ മരത്തിനു താഴെയായി ഒരു ക്ഷേത്രവും തട്ടുകടയും പ്രവർത്തിച്ചു വരുന്നുണ്ട്.
വണ്ടിത്താവളം ഭാഗത്തേക്ക് പോവുന്ന ബസുകൾ നിർത്തു ന്ന സ്ഥലമെന്നതിൽ യാത്രക്കാർ ബസ് കാത്തുനിൽ ക്കുന്നതും അപകടാവസ്ഥയിലുള്ള മരത്തിനു താഴെയാണ്.