മംഗലംഡാം സെന്റ് ഫ്രാൻസിസ് സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം
1571514
Monday, June 30, 2025 1:45 AM IST
മംഗലംഡാം: സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടന്നു.
ഡാം എസ്ഐ കെ.എ. ഷാജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൂടുതൽ അറിവ് ആർജിക്കാനുള്ള ലഹരിയാകണം വിദ്യാർഥികൾക്കുണ്ടാകേണ്ടതെന്നു അദേഹം കുട്ടികളെ ഓർമിപ്പിച്ചു.
പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ഓഫീസർ സജ്ന, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജാൻസി ഷാജി അധ്യാപകരായ മിനി, സന്ധ്യ ഹെഡ് ബോയ് ബെനഡിന്റ് ജോസഫ് ജിമ്മി, ഹെഡ് ഗേൾ ഹെലൻ മേരി മാത്യു പ്രസംഗിച്ചു.
പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പ്ലക്കാർഡുകളുമായി ലഹരിക്കെതിരെ മംഗലംഡാം ടൗണിൽ കുട്ടികൾ റാലി നടത്തി. ലഹരി വിപത്തിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഫ്ലാഷ് മോബും ടൗണിൽ സംഘടിപ്പിച്ചു.