ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
1571788
Tuesday, July 1, 2025 1:51 AM IST
പാലക്കാട്: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് വി.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറിമാരായ ബി. ഉണ്ണികൃഷ്ണപിളള, കെ.എം. അബ്ദുൾ സത്താർ, ജില്ലാ ജനറൽ സെക്രട്ടറി എ. കൃഷ്ണൻ, കെ. അച്യുതൻകുട്ടി, പി.എ. സേതു രാജ്, കെ.എൽ. പോൾ, ടി. മൊയ്തുട്ടി, രവീന്ദ്രൻ പട്ടാന്പി, എം.എച്ച്. അബ്ദുൾ നസീർ, എച്ച്. റാഫി, ബേബി ശ്രീകൃഷ്ണപുരം, വി.പി. രഘുനാഥ്, ആർ. സന്തോഷ്, എസ്. ഗണേശൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി വി.പി. ജയപ്രകാശ്- പ്രസിഡന്റ്, ടി. മൊയ്തുട്ടി- വർക്കിംഗ് പ്രസിഡന്റ്, വി.പി.രഘുനാഥ്, പി.എം.അബ്ദുൾ നാസർ- വൈസ് പ്രസിഡന്റുമാർ, എ. കൃഷ്ണൻ- ജനറൽ സെക്രട്ടറി, എച്ച്. റാഫി- ഓർഗനൈസിംഗ് സെക്രട്ടറി, കെ. സതീഷ് കുമാർ, പി.എൻ. പ്രേംനവാസ്, രവീന്ദ്രൻ പട്ടാന്പി-ജോയിന്റ്് സെക്രട്ടറിമാർ, പി.എ. സേതു രാജ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.