ആലത്തൂരിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം
1571522
Monday, June 30, 2025 1:45 AM IST
ആലത്തൂർ: കഴനി കല്ലേപ്പുള്ളി ജയ്ഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ആലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ സി. വിവേക് നാരായണൻ കൂട്ടയോട്ടം ഫ്ലാഗ്ഓഫ് ചെയ്തു.
വായന പക്ഷാചരണത്തിന്റെ ഭാഗമായാണ് ലഹരിവിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കല്ലേപ്പുള്ളിയിൽ നിന്നുതുടങ്ങി കഴനി തെക്കുമുറി വഴി മൂന്നുകിലോമീറ്റർപിന്നിട്ട് കഴനി ചുങ്കത്ത് അവസാനിച്ചു.
വായനശാല പ്രസിഡന്റ് എം. കൊച്ചുകൃഷ്ണൻ, സെക്രട്ടറി ബിനു വലിയവീട് വാർഡ് മെംബർ ഗിരിജ പ്രേം പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.