സ്കൂട്ടി മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ
1571517
Monday, June 30, 2025 1:45 AM IST
കൊല്ലങ്കോട്: ഊട്ടറയിൽ ഹോട്ടലിനു മുന്നിൽനിന്നു സ്കൂട്ടി കവർന്ന സംഭവത്തിൽ പ്രതി കൊല്ലങ്കോട് പോലീസ് പിടിയിൽ. എറണാകുളം ചേരനല്ലൂർ സെബാസ്റ്റ്യന്റെ മകൻ സന്തോഷ് (45) നെയാണ് ഇന്നലെ തൃശൂരിൽനിന്നും പിടികൂടിയത്. ഊട്ടറ റഹ്്മാനിയ മൻസിൽ മുജീബ് റഹ്്മാന്റെ സ്കൂട്ടി ശനിയാഴ്ച പുലർച്ചെ ഊട്ടറയിലെ കടയ്ക്കുമുന്നിൽ നിന്നാണ് കാണാതായത്. എസ്ഐ സത്യനാരായണൻ, ജിഎസ്ഐ അബ്ദുൾ റഹീം, എസ്സിപിഒ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയേയും സ്കൂട്ടിയും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.