ലഹരിവിമുക്ത സന്ദേശമായി പാലക്കുഴിയിൽ സജീവം സൺഡേ കാന്പയിൻ
1571510
Monday, June 30, 2025 1:45 AM IST
പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് പാലക്കാട് പീപ്പിൾ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരി പാലക്കുഴി സെന്റ് തോമസ് ദേവാലയത്തിൽ സജീവം സൺഡേ ആചരിച്ചു.
പിഎസ്എസ്പി മുൻ ഡയറക്ടറും ഇടവകവികാരിയുമായ ഫാ.ജ സ്റ്റിൻ കോലം കണ്ണി ക്ലാസ്നയിച്ചു. പ്രോജക്ട് കോ- ഓർഡിനേറ്റർ ബാബു പോൾ നേതൃത്വം നൽകി.
ലഹരി വിരുദ്ധ കാന്പയിനിന്റെ ഭഗമായി ഒപ്പുശേഖരണം നടത്തി.
ഇടവകയിലെ എല്ലാ യുവജനങ്ങളും ഇടവക അംഗങ്ങളും കാമ്പയിനിൽ പങ്കാളികളായ സജീവം സൺഡേ ആചരണം ലഹരിമുക്ത ജീവിതത്തിനും പോരട്ടത്തിനുമുള്ള പ്രചോദനവേദിയായി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തെ മുൻനിർത്തി കാരിത്താസ് ഇന്ത്യ, കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ ,കേരള സോഷ്യൽ സർവീസ് ഫോറം എന്നിവരുടെ നേതൃത്വത്തിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ സജീവം എന്ന പേരിൽ ലഹരി വിരുദ്ധ കാമ്പയിൻ കേരളത്തിലൂടനീളം നടന്നുവരുന്നുണ്ട്.