നെൽകർഷകർക്ക് കുടിശിക ഉടൻ നൽകണം: കേരള കോണ്ഗ്രസ്-ജേക്കബ്
1571795
Tuesday, July 1, 2025 1:51 AM IST
പാലക്കാട്: 9 വർഷത്തെ ഇടതുപക്ഷ ഭരണം ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ വിധിയെഴുത്താണ് കഴിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ചതെന്ന് കേരളാ കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ നെൽകർഷകരുടെ കാര്യം വളരെ പരിതാപകരമാണ്. രണ്ടാം കൃഷിയുടെ നെല്ല് സപ്ലൈകോയ്ക്ക് കൊടുത്ത് കർഷകർക്ക് പി.ആഎസ് ലഭിച്ചിട്ട് മാസങ്ങളായി 35966 കർഷകർക്ക് ഇനിയും 263.871 കോടി രൂപ കൊടുക്കാനുണ്ട്. കർഷകർ വീണ്ടും കടം വാങ്ങി കക്ഷി ഒന്നാം കൃഷിയിറക്കി ഇതുവരെയായിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല.
മുഴുവൻ കർഷകർക്കും ഉടൻ സർക്കാർ പണം അനുവദിച്ചില്ലെങ്കിൽ കർഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സമരപരിപാടിയുമായി മുന്നോട്ട് പോകാൻ പാർട്ടി തീരുമാനിച്ചു. യോഗത്തിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. സുദേവൻ സ്വാഗതം പറഞ്ഞു. പാർട്ടി ജില്ലാ ഭാരവാഹികളായ ശശി പിരായിരി, വി.എ. കേശവൻ, കെ.പി. തങ്കച്ചൻ, പി.എം. ജോസ്, നാരായണൻ പരുത്തിപ്പുള്ളി, ബിജു സെബാസ്റ്റ്യൻ, മുരളി കല്ലടിക്കോട്, രാജേന്ദ്രൻ, ജെയിംസ് തോമസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി. അനിൽകുമാർ നന്ദി പറഞ്ഞു.