അതിഥിത്തൊഴിലാളി ക്യാന്പുകളിൽ പരിശോധന നടത്തി
1571203
Sunday, June 29, 2025 4:05 AM IST
പാലക്കാട്: ജില്ലയിൽ അതിഥി തൊഴിലാളികളുടെ ക്യാന്പുകളിൽ തൊഴിൽ വകുപ്പും പോലീസും സംയുക്തമായി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തി. ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ്) ചുമതലയുള്ള എം.പി പ്രഭാത് പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന ഉണ്ടായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അറ്റകുറ്റപ്പണികൾ നടത്താത്ത കെട്ടിടങ്ങളിൽ നിന്നും തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിനും, അറ്റകുറ്റപ്പണികൾ നടത്താനും നിർദേശം നൽകി. അസിസ്റ്റന്റ് ലേബർ ഓഫീസർമാരായ എ.കെ. വിജുല (പാലക്കാട് ഒന്നാം സർക്കിൾ), നൂർജഹാൻ (പാലക്കാട് രണ്ടാം സർക്കിൾ), സിവിൽ പോലീസ് ഓഫീസർ സമീർ (പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ) എന്നിവർ പരിശോധനയിൽ പങ്കെടുത്തു.