ലഹരിവിരുദ്ധ ബോധവത്കരണം
1571210
Sunday, June 29, 2025 4:05 AM IST
പാലക്കാട്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഭാരതമാത ഹയർസെക്കൻഡറി സ്കൂളിൽ വിവിധ ബോധവത്കരണപരിപാടികൾ നടത്തി.
കസബ സ്റ്റേഷൻ എസ്ഐ മനോജ് ബോധവത്കരണക്ലാസ് നടത്തി. പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ അധ്യക്ഷത വഹിച്ചു. പോലീസ് ഉദ്യോഗസ്ഥരായ സായൂജ്, സജീവ് എന്നിവർ പങ്കെടുത്തു. വിദ്യാർഥി മാധവ് ശങ്കർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ പ്ലക്കാർഡുകൾ നിർമിക്കൽ, കിക്ക് ഡ്രഗ്സ് തുടങ്ങിയ പരിപാടികളും നടന്നു.