സാമൂഹികസുരക്ഷാബോധവത്കരണം
1571208
Sunday, June 29, 2025 4:05 AM IST
പാലക്കാട്: നിത്യജീവിതത്തിൽ സാമൂഹിക സുരക്ഷയെകുറിച്ച് ജനങ്ങൾ ബോധവാൻമാരാകണമെന്ന് അഡ്വ.വി.എ. റസാക്ക് അഭിപ്രായപ്പെട്ടു. ജെസിഐ എംഎ പ്ലൈ എൻജിഒ സംഘടിപ്പിച്ച മെംബേഴ്സ് മീറ്റിൽ സോഷ്യൽ സെക്യൂരിറ്റിയെ സംബന്ധിച്ച് വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
വിവാഹത്തിനു മുൻപ് യുവതി യുവാക്കൾക്ക് പ്രീമാര്യേജ് കൗണ്‍സിലിംഗ് നൽകാൻ ജെസിഐ പോലുള്ള ആഗോള സംഘടനകൾ മുന്നോട്ടുവരണമെന്നും ഭാര്യ-ഭർതൃ ബന്ധങ്ങളിൽ രൂപപ്പെടുന്ന വിള്ളലുകൾ കുറക്കാൻ പ്രീ മാര്യേജ് കൗണ്‍സിലിംഗ് ഏറെ പ്രയോജനപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജെസിഐ എംഎ പ്ലൈ എൻജിഒ പ്രസിഡന്റ് ഡോ. സനു നാരായണൻ അധ്യക്ഷത വഹിച്ചു. ദേശീയ മുൻ കോ-ഓർഡിനേറ്റർ ഹിതേഷ് ജെയിൻ, നിഖിൽ കൊടിയത്തൂർ, സെക്രട്ടറി ഷസീർ അഹമ്മദ്, എ. ബിജു, എ. സെമീറ, ദിയ നിഖിൽ പ്രസംഗിച്ചു.