പട്ടികജാതി വിഭാഗത്തോടു കടുത്ത അവഗണന
1571523
Monday, June 30, 2025 1:45 AM IST
വടക്കഞ്ചേരി: സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷനിസ്റ്റ് എന്ന രണ്ടു വർഷത്തെ കോഴ്സാണ് ഇവിടെ നടത്തുന്നത്. വാഹന നിർമാണ കമ്പനികളിൽ മെഷിനിസ്റ്റ് എന്ന പോസ്റ്റിലാണ് നിയമനം ലഭിക്കുക. ലെയ്ത്ത്, ഡ്രില്ലിംഗ് തുടങ്ങിയവയാണ് കോഴ്സിൽ ഉൾപ്പെടുന്നത്. പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
പട്ടികജാതി വിഭാഗത്തിന് മുൻഗണന നൽകിയാണ് പ്രവേശനം. സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് രണ്ടുവർഷത്തെ കോഴ്സ് പൂർത്തിയാക്കിയാൽ ഉയർന്ന ശമ്പളത്തോടു കൂടി ജോലി ലഭിക്കുന്ന സാധ്യതകളാണ് സർക്കാരിന്റെ അനാസ്ഥ മൂലം ഇല്ലാതാകുന്നതെന്ന ആക്ഷേപവുമുണ്ട്.
കോഴ്സ് പൂർത്തിയാക്കിയവക്കെല്ലാം കമ്പനികളിൽ പ്ലെയ്സ്മെന്റ് ലഭിക്കുന്നുണ്ട്. 2018 ജൂണിലാണ് മണ്ണാംപറമ്പിൽ കമ്യുണിറ്റി കോളജിനായി അന്നത്തെ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായിരുന്ന എ. കെ. ബാലൻ ശിലാസ്ഥാപനം നിർവഹിച്ചത്.
ഫണ്ടിന്റെ കുറവിൽ കെട്ടിടനിർമാണവും ഇടയ്ക്ക് നിർത്തിവയ്ക്കുന്ന സ്ഥിതിയുണ്ടായി.