കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി
1571468
Monday, June 30, 2025 12:02 AM IST
കൊല്ലങ്കോട്: വടവന്നൂരിൽ ദേഹശുദ്ധി വരുത്താൻ കനാലിൽ ഇറിങ്ങിയ മധ്യവയസ്കനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടവന്നൂർ കീഴ്ചിറ അഹമ്മദ് സാഹിബിന്റെ മകൻ ഷാഹുൽ ഹമീദ് (58) ആണ് മരിച്ചത്. വെള്ളത്തിൽ ഒഴുകിപ്പോയ മൃതദേഹം ഓവിന്റെ ഭാഗത്ത് തടഞ്ഞുനിന്നു.
ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന ഷാഹുൽ ഹമീദ് രാവിലെ വീട്ടിൽ നിന്നുമിറങ്ങിയാൽ വൈകുന്നേരമാണ് തിരിച്ചെത്താറ്. കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുകൾക്ക് വിട്ടു കൊടുത്തു. ഭാര്യ സുബൈദ: മക്കൾ: ഷാജഹാൻ, സാഹിത. മരുമകൻ: അബൂബക്കർ, സിദ്ധിഖ്.