അയിലൂർ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു
1571516
Monday, June 30, 2025 1:45 AM IST
നെന്മാറ: അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിച്ചു. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിനു സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്.
അയിലൂർ കരിങ്കുളത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ചികിത്സയുടെ പ്രവർത്തന ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. കെ. ബാബു എംഎൽഎ മുഖ്യാതിഥിയായി. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് അധ്യക്ഷതവഹിച്ചു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മേഖലയിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.