നെ​ല്ലി​യാ​മ്പ​തി: മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ല്ലി​യാ​മ്പ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളാ​യ ജി​എ​ൽ​പി​എ​സ് സീ​താ​ർകു​ണ്ട്, ജി​എ​ൽ​പി​എ​സ് ച​ന്ദ്രാ​മ​ല, എം​ഇ​എ​ൽ​പി​എ​സ് പോ​ത്തുപാ​റ, പി​എ​ച്ച്എ​സ്എ​സ് പോ​ള​ച്ചി​റ​ക്ക​ൽ എ​ന്നീ സ്കൂ​ളു​ക​ളി​ൽ സ്പെ​ഷൽ അ​സം​ബ്ലി കൂ​ടു​ക​യും പേ​വി​ഷ​ബാ​ധ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കു​ക​യും മു​ഴു​വ​ൻ വി​ദ്യാ​ർ​ഥിക​ളും പേവി​ഷ ബാ​ധ​ക്കെ​തി​രെ പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ​ത്തി​ന്‍റെ നി​ർ​ദേശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പോ​സ്റ്റ​ർ സ്റ്റി​ക്ക​ർ രൂ​പ​ത്തി​ലാ​ക്കി സ്കൂ​ളു​ക​ളി​ൽ പ​തി​ക്കു​ക​യും ചെ​യ്തു.

നെ​ല്ലി​യാ​മ്പ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ക​ര​ടി ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ജെ. ​ആ​രോ​ഗ്യം ജോ​യ്‌​സ​ന്‍റെ നി​ർ​ദേശപ്ര​കാ​രം കുട്ടി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും രാ​ത്രികാ​ല​ങ്ങ​ളി​ൽ പാ​ടി​യി​ൽനി​ന്നും പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ടോ​ർ​ച്ച് നി​ർ​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ രാ​ത്രിസ​ഞ്ചാ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് അ​സം​ബ്ലി​യി​ൽ ന​ൽ​കി. ജൂ​ണിയ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബി. ​അ​ഫ്സ​ൽ, സൈ​നു സ​ണ്ണി, എ​സ്. ശ​ര​ൺ​റാം ജൂണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ നേ​ഴ്സ് സു​ധി​ന സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.