അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം
1571212
Sunday, June 29, 2025 4:05 AM IST
പാലക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ സർക്കാരിന്റെ ലഹരിക്കെതിരെയുള്ള പ്രചാരണ പരിപാടികളുടെ അഞ്ചാംഘട്ട ഉദ്ഘാടനം പാലക്കാട് അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷനിൽ എ. പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഡോ. കൃഷ്ണകുമാർ കിഷോർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു സ്വാഗതം പറഞ്ഞു.
എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ഫാ. ആൽബർട്ട് ആനന്ദ്ര രാജ്, കസബ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി. മഹേഷ്, ലഹരി വർജന ബോധവത്കരണ സമിതി ജില്ലാ പ്രസിഡന്റ്് കെ. കാദർ മൊയ്തീൻ, കോ-ഓർഡിനേറ്റർ ഡോ. ശ്രീജിത്ത് എം. നായർ എന്നിവർ ആശംസാപ്രസംഗം നടത്തി.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. ദൃശ്യ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. സുരേഷ് ബാബു വിദ്യാർഥികൾക്ക് ലഹരിവർജന സന്ദേശം നൽകി. എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷ് നന്ദി പറഞ്ഞു. അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികളുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ്, ടാബ്ലോ എന്നിവ അരങ്ങേറി.