മേഴ്സി കോളജിൽ നാലുവർഷ ബിരുദ വിദ്യാർഥികളുടെ പ്രവേശനോദ്ഘാടനം
1572041
Wednesday, July 2, 2025 1:14 AM IST
പാലക്കാട്: മേഴ്സി കോളജിൽ നാലുവർഷ ബിരുദ വിദ്യാർഥികളുടെ പ്രവേശനോദ്ഘാടനം വിജ്ഞാനോത്സവം 2025 ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ സംസ്ഥാനതല ഓണ്‍ലൈൻ ഉദ്ഘാടനത്തിനുശേഷം മേഴ്സി കോളജ് തല ഉദ്ഘാടനം മുഖ്യാതിഥിയായ ഡോ. ശങ്കരനാരായണൻ പാലേരി നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എൻ.എം. ലൗലി അധ്യക്ഷത വഹിച്ചു. മേഴ്സി കോളജ് ലോക്കൽ മാനേജരും ബയോടെക്നോളജി വിഭാഗം മേധാവിയുമായ സിസ്റ്റർ ഡോ. ഷൈനി, വാർഡ് കൗണ്‍സിലർ മിനി ബാബു, പിടിഎ വൈസ് പ്രസിഡന്റ് വി. ഭവജൻ തുടങ്ങിയവർ പ്രസംഗിച്ചു. അർച്ചന നവാഗതരെ പ്രതിനിധീകരിച്ച് സംസാരിച്ചു. അനൈഡ ആൻ ജേക്കബ് സ്വാഗതവും ഡോ. കെ. വാണിശ്രീ നന്ദിയും പറഞ്ഞു.