കരിപ്പോട് റെയിൽവേ ഗേറ്റ് റോഡ് തകർന്ന് വാഹനയാത്ര ദുഷ്കരം
1572046
Wednesday, July 2, 2025 1:14 AM IST
പുതുനഗരം: കരിപ്പോട് റെയിൽവേഗേറ്റ് റോഡ് വർഷങ്ങളായി ഗർത്തങ്ങൾ ഉണ്ടായി സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. മഴക്കാലം തുടങ്ങിയതോടെ റോഡിൽ ചെളിയും വെള്ളക്കെട്ടും കാരണം ഇരുചക്ര വാഹനങ്ങൾ, ഓട്ടോ മറ്റു വാഹനങ്ങൾ എന്നിവ നിരന്തരം അപകടത്തിൽപ്പെടുകയാണ്.
റോഡിലെ ഗർത്തത്തിൽ കെട്ടി നിൽക്കുന്ന വെള്ളവും ചെളിയും കൽനടയാത്ര പോലും ദുർഘടമായിട്ടുണ്ട്. റെയിൽവേ ക്രോസിംഗ് വഴി രണ്ട് വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നത് വെള്ളക്കെട്ടിലൂടെയാണ്.
ഗർത്തത്തിലെ ചെളിവെള്ളത്തിൽ വിദ്യാർഥികൾ വീണ് വസ്ത്രവും ബാഗും മലിനമാവുന്നതായി രക്ഷിതാക്കളുടെ പരാതിയും നിലവിലുണ്ട്. അടിയന്തരമായി ടാറിംഗ് നടത്തി ഇന്റർലോക്ക് സംവിധാനത്തിൻ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.