തങ്കമണിക്ക് ആശ്വാസം: പഴയ നോട്ടുകൾ എംഎൽഎ വീട്ടിലെത്തി മാറ്റിനൽകി
1572045
Wednesday, July 2, 2025 1:14 AM IST
കോയന്പത്തൂർ: നോട്ടുനിരോധനത്തെക്കുറിച്ച് അറിവില്ലാതെ പഴയ നോട്ടുകൾ കൈവശംവച്ച് ദുരിതത്തിലായ തങ്കമണി എന്ന വയോധികയ്ക്ക് ആശ്വാസമായി സിംഗനല്ലൂർ എംഎൽഎ കെ.ആർ. ജയറാം. തങ്കമണിയുടെ വീട്ടിലെത്തി 15,000 രൂപ നൽകി. പഴയ നോട്ടുകൾ മാറ്റാനാകാതെ ഓഫീസുകൾ കയറിയിറങ്ങിയ വയോധികയുടെ വാർത്ത ഇന്നലെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
ഇതറിഞ്ഞ എംഎൽഎ പഴയ നോട്ടുകൾക്കുപകരം പുതിയ നോട്ടുകൾ നൽകുകയായിരുന്നു. പണം മാറ്റിനൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ജില്ലാ കളക്ടർക്ക് ഇന്നലെ നിവേദനം നൽകിയിരുന്നു. മൂന്നുവർഷം മുന്പ് ഒരു റോഡപകടത്തിൽ വയോധികയുടെ മകൻ മരണപ്പെട്ടിരുന്നു.