വിദഗ്ധസമിതിയെ നിയോഗിക്കണം: വ്യാപാരി സമ്മേളനം
1572764
Friday, July 4, 2025 5:46 AM IST
ഒറ്റപ്പാലം: അടച്ചുപൂട്ടുന്ന ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയമിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി ഒറ്റപ്പാലം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.പി. അബ്ദുൾ ലത്തീഫ് അധ്യക്ഷനായി. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീർ മണ്ണാർക്കാട് ഉദ്ഘാടനംചെയ്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. ജില്ലാ, മണ്ഡലം നേതാക്കളെ ആദരിച്ചു. സ്നേഹസ്പർശം പരസ്പര സഹായ പദ്ധതിയുടെ നറുക്കെടുപ്പ് മണ്ഡലം പ്രസിഡന്റ് മരക്കാർ മുരുക്കുംപറ്റ നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ്, ജില്ലാ സെക്രട്ടറി ഒ. അരവിന്ദാക്ഷൻ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിഹാബ് കൊപ്പം, ഗിരീഷ് പത്തിരിപ്പാല, കരീം കൂട്ടിലക്കടവ്, ജിനീഷ് നെന്മാറ, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് സലീം, ട്രഷറർ കെ.ടി. സുരേഷ് ബാബു, വർക്കിംഗ് പ്രസിഡന്റ് പി.വി. ബഷീർ, മുഹമ്മദ് അഫ്സൽ പ്രസംഗിച്ചു.