മണ്ണൂർ പഞ്ചായത്തിലെ റോഡുകൾ നാടിനു സമർപ്പിച്ചു
1572398
Thursday, July 3, 2025 2:02 AM IST
കല്ലടിക്കോട്: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച വിവിധ റോഡുകൾ നാടിനു സമർപ്പിച്ചു. ഉദ്ഘാടനം കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം ചെലവഴിച്ച് മമ്മുള്ളിക്കുന്ന്- വടക്കുന്പാടം റോഡ്, പടിഞ്ഞാക്കര റോഡ്, കോഴിച്ചുണ്ട- പ്ലാത്തോടി റോഡ് തുടങ്ങി മൂന്നുറോഡുകളുടെ നിർമാണമാണ് പൂർത്തിയായത്.
മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, മെംബർമാരായ എം. ഉണ്ണികൃഷ്ണൻ, വി.എം. അൻവർ സാദിഖ്, പി.സി. സുമ, എ.എ. ശിഹാബ്, വി.സി. പ്രീത തുടങ്ങിയവർ പ്രസംഗിച്ചു. വിവധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പ്രദേശവാസികൾ പങ്കെടുത്തു.