വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനധികൃത വ്യാപാരം തടയണം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി
1572392
Thursday, July 3, 2025 2:02 AM IST
വടക്കഞ്ചേരി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അനധികൃതമായി നടക്കുന്ന വ്യാപാരം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് കെ.എം. ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജു ദാമോദരൻ, കെ.അനിൽ പ്രകാശ്, സി.പി. മോഹനൻ, സി.എസ്. സിദ്ദിക്, ഫെബിൻ മുഹമ്മദലി, ബിൻസി സെബാസ്റ്റ്യൻ, വി. രവി, വി.എസ്. ഷംസുദ്ദീൻ, ഷെറീഫ് പ്രസംഗിച്ചു. ഏകോപന സമിതിയുടെ വനിതാ വിംഗ് രൂപീകരിച്ചു.രാധ - പ്രസിഡന്റ്, എ. ശ്രുതി-ജനറൽ സെക്രട്ടറി, ഗീതു പി.ശിവൻ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.