പുനർജനി സുകൃതവനം പദ്ധതിക്കു പട്ടഞ്ചേരി പഞ്ചായത്തിൽ തുടക്കം
1572397
Thursday, July 3, 2025 2:02 AM IST
വണ്ടിത്താവളം: വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുനർജനി സുകൃത വനവത്കരണ പദ്ധതിക്ക് പട്ടഞ്ചേരി പഞ്ചായത്തിൽ തുടക്കമായി.
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, പട്ടഞ്ചേരി പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയും ചിറ്റൂർ ഗവ. കോളജും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അടിമുണ്ടൻ എന്ന വിത്തിനം നട്ടുപിടിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎസ്. ശിവദാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ശ്മശാനത്തോടു ചേർന്ന് രണ്ടേക്കർ വരുന്ന ഭൂമിയിൽ പത്തിൽപരം ഇനത്തിലുള്ള വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളാണ് പട്ടഞ്ചേരിയിൽ സുകൃതവനമായി പുനർജനിക്കുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില മുരളീധരൻ അധ്യക്ഷയായി. ചിറ്റൂർ ഗവ. കോളജ് അസിസ്റ്റന്റ് പ്രൊഫസർ ആർ.എച്ച്. ആരതി പദ്ധതി വിശദീകരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.ടി. റെജി, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി. സിനിമോൾ, ദേശീയ ഹരിതസേന ജില്ലാ കോ - ഓർഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ, പരിസ്ഥിതി പ്രവർത്തകൻ കെ. ശരവണകുമാർ, പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ പങ്കെടുത്തു.