കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു
1572812
Friday, July 4, 2025 6:17 AM IST
നെന്മാറ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 7.30 ഓടെ മംഗലം-ഗോവിന്ദാപുരം പാതയിലെ വിത്തനശേരിയിലാണ് അപകടം. നെന്മാറ ഭാഗത്തുനിന്ന് കൊല്ലങ്കോട് ദിശയിലേക്ക് സഞ്ചരിച്ച കാറും എതിർദിശയിൽ സഞ്ചരിച്ച കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ച വല്ലങ്ങി സ്വദേശിയായ ഡ്രൈവർക്കും സഹയാത്രികനും പരിക്കേറ്റു.
കാറിന്റെ മുൻഭാഗം തകർന്നു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയെ തുടർന്ന് അശ്രദ്ധമായി വാഹനമോടിച്ച കാർ ഡ്രൈവർക്കെതിരെ നെന്മാറ പോലീസ് കേസെടുത്തു.