"ഇവിടം മനോഹരമാണ്’പ്രകാശനം ചെയ്തു
1572769
Friday, July 4, 2025 5:47 AM IST
ഒറ്റപ്പാലം: സമഗ്രശിക്ഷ കേരള ഒറ്റപ്പാലം ബിആർസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപരും സംയുക്തമായി തയാറാക്കിയ "ഇവിടം മനോഹരമാണ്’ മാസിക പി. മമ്മിക്കുട്ടി എംഎൽഎ പ്രകാശനം ചെയ്തു.
ഓട്ടിസം സെന്ററിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പത്താംക്ലാസ് പരീക്ഷയിൽ വിജയിച്ച സെന്ററിലെ കുട്ടികളെ അനുമോദിച്ചു. സേവനത്തിൽനിന്ന് വിരമിച്ച മുൻ ഒറ്റപ്പാലം ബിപിസി കെ. പ്രഭാകരനെ ആദരിച്ചു. അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അനിത ടീച്ചർ, സ്ഥിരംസമിതി അധ്യക്ഷർ, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ കെ. കൃഷ്ണകുമാർ, ഒറ്റപ്പാലം ബ്ലോക്ക് പ്രോഗ്രാം കോ- ഓർഡിനേറ്റർ പി.എം. വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു.