പ്രതിഷേധപത്രിക സമർപ്പണവുമായി സംസ്കൃതാധ്യാപക ഫെഡറേഷൻ
1572761
Friday, July 4, 2025 5:46 AM IST
ആലത്തൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് 2024-25 അധ്യയനവർഷം നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച് ആറുമാസം കഴിഞ്ഞിട്ടും എൽപി, യുപി വിഭാഗങ്ങളുടെ തുക കുട്ടികൾക്ക് ഇതുവരെ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ടിഎഫ് ഉപജില്ലാ കമ്മിറ്റി ആലത്തൂർ വിദ്യാഭ്യാസ ഓഫീസർക്കു പ്രതിഷേധപത്രിക സമർപ്പിച്ചു.
കേരളത്തിലാകെ എൽപി, യുപി വിഭാഗങ്ങളിലായി 12070 വിദ്യാർഥികൾക്കാണ് തുകയും സർട്ടിഫിക്കറ്റും ലഭിക്കാനുള്ളത്. പ്രൈവറ്റ് വിഭാഗം പാലക്കാട് ജില്ലാ സെക്രട്ടറി വിജു മുരളീധരൻ, ഉപജില്ലാ പ്രസിഡന്റ് കെ.പി. മല്ലിക, സെക്രട്ടറി എസ്. ശ്രീനിവാസൻ , എൻ. മനോജ്, എൻ. നിജീഷ്, എസ്. സനീഷ് പ്രസംഗിച്ചു.