പട്ടാന്പി ഫെർട്ടിലൈസർ ക്വാളിറ്റി കണ്ട്രോൾ ലാബിന് എൻഎബിഎൽ അംഗീകാരം
1572991
Saturday, July 5, 2025 12:14 AM IST
പട്ടാന്പി: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാന്പി ഫെർട്ടിലൈസർ ക്വാളിറ്റി കണ്ട്രോൾ ലാബിനു എൻഎബിഎൽ (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്) ന്റെ അംഗീകാരം ലഭിച്ചു.
സർട്ടിഫിക്കേഷൻ ലഭിച്ചതോടെ സ്ഥാപനം ദേശീയ അന്തർദേശീയ തലത്തിലേക്കുയർന്നു. അന്തർദേശീയ നിലവാരം പുലർത്തുന്ന പരിശോധനകളും ഉപകരണങ്ങളും പരിശോധന സാമഗ്രികളുമാണ് ഫെർട്ടിലൈസർ ക്വാളിറ്റി കണ്ട്രോൾ ലാബിൽ ഉപയോഗിക്കുന്നത്.
ദേശീയതലത്തിൽ നിഷ്കർഷിക്കപ്പെട്ട യോഗ്യതയും പരിചയ സന്പത്തുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഐഎസ്ഒ/ ഐഇഎസ് 17025 നിലവാരത്തിലാണ് ലാബ് പ്രവർത്തിക്കുന്നത്. രാസവളം, സൂക്ഷ്മമൂലകങ്ങൾ, ജൈവവളങ്ങൾ, ബയോ ഫെർട്ടിലൈസർ എന്നിവയുടെ കൃത്യമായ ഫലം ലഭിക്കാൻ കർഷകർക്കും സ്ഥാപനങ്ങൾക്കും ഫെർട്ടിലൈസർ ക്വാളിറ്റി കണ്ട്രോൾ ലാബിനെ സമീപിക്കാം.