സ്കൂൾബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1572936
Friday, July 4, 2025 11:02 PM IST
ഒറ്റപ്പാലം: സ്കൂൾബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു. മണ്ണൂർ കിഴക്കുമ്പുറം അനിൽകുമാർ(38)ആണ് മരിച്ചത്.
പാലക്കാട് - കുളപ്പുള്ളി പ്രധാനപാതയിൽ പഴയ ലക്കിടി ജംഗ്ഷനിൽവച്ചാണ് സംഭവം. അനിൽകുമാർ സഞ്ചരിച്ച ബൈക്കും സ്കൂൾബസും കൂട്ടിയിടിക്കുകയായിരുന്നു. താഴെവീണ അനിൽകുമാറിന്റെ തലയിലൂടെ ബസ് കയറിയിറങ്ങി.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉടൻതന്നെ നാട്ടുകാർ അനിൽകുമാറിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഒറ്റപ്പാലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.