യുവാവിനു വെട്ടേറ്റു
1573323
Sunday, July 6, 2025 4:09 AM IST
ഒറ്റപ്പാലം: തൃക്കടീരി വീരമംഗലത്ത് യുവാവിന് നേരെ മുഖംമൂടി ആക്രമണം. കുറ്റിക്കോട് ഉറവകുണ്ടിൽ ഷംസുദീന്റെ മകൻ സിയാനുനേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗസംഘം ആക്രമണം അഴിച്ചുവിട്ടത്.
കൈക്കും കാലിനും വെട്ടേറ്റ സിയാനെ മാങ്ങോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടിയാണ് സംഭവം. വീടിനടുത്തുള്ള കനാൽ ഭാഗത്ത് ഇരിക്കുകയായിരുന്ന സിയാന് നേരെ മുഖംമൂടി ധരിച്ച് എത്തിയ രണ്ടംഗസംഘം ആക്രമണം നടത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.