ക​ല്ല​ടി​ക്കോ​ട്: പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ണേ​താ​വും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ സ്ഥാ​പ​ക​നു​മാ​യ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ 72- ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ക​രി​മ്പ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ക​രി​മ്പ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.

കൂ​രി​യ ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ് എ​പ്പി​സ്കോ​പ്പ തി​രു​നാ​ൾ ദി​ന​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ദ​യാ​ത്ര കാ​ഞ്ഞി​ക്കു​ളം ഹോ​ളി ഫാ​മി​ലി പ​ള്ളി അ​ങ്ക​ണം, ചി​റ​ക്ക​ൽ​പ്പ​ടി സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച ്നി​ർ​മ​ല​ഗി​രി മ​രി​യ​ൻ തീ​ർ​ഥാ​ട​നപ​ള്ളിയിൽ സം​ഗ​മി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ക്കും. അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ളി​ലും പൊ​തു പ​രീ​ക്ഷ​ക​ളി​ലും മ​റ്റ് മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും ആ​ദ​രി​ക്കും. സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തി​നുശേ​ഷം സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.