മേഴ്സി കോളജ് സ്റ്റാർട്ടപ്പ് സെൽ ഉദ്ഘാടനം ചെയ്തു
1573328
Sunday, July 6, 2025 4:09 AM IST
പാലക്കാട്: മേഴ്സി കോളജിൽ ഇ.ഡി. ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്റ്റാർട്ടപ്പ് സെൽ ഉദ്ഘാടനം ചെയ്തു. വിനീത ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി അധ്യക്ഷത വഹിച്ചു.
കോയന്പത്തൂർ ഓൾമൈറ്റി ജെംസ് ഗ്രൂപ്പ് ഫൗണ്ടർ ഡോ. വിജയരാജ, ലേണ്‍ ടെക്ക് ഐടി അക്കാദമി മാനേജിംഗ് ഡയറക്ടർ രാജേഷ് ബാബു നായർ, കോയന്പത്തൂർ നിർമൽ കോളജ് ഫോർ വിമൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ.മരിയ ഫാബില, ഇൻസ്റ്റന്റ് ബുക്ക്സ് ഫൗണ്ടർ അജി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇ.ഡി. ക്ലബ് കോ- ഓർഡിനേറ്റർ ജെൻസി ബേബി സ്വാഗതവും അധ്യാപിക ഡോ. സി.എസ്. ജിംസി നന്ദിയും പറഞ്ഞു.