കണ്ണമ്പ്രയിൽ കളംനിറഞ്ഞ് സൂംബ ഡാൻസ്
1573327
Sunday, July 6, 2025 4:09 AM IST
വടക്കഞ്ചേരി: അനുദിനം വ്യായാമം, ആരോഗ്യമുള്ള ജനത എന്ന ആശയവുമായി തരൂർ നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് പി.പി. സുമോദ് എംഎൽഎ ആരംഭിച്ച ഹെൽത്തി തരൂരിന്റെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ടീം അംഗങ്ങൾ സൂംബ എയ്റോബിക് എക്സസൈസ് കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തി.
ഹെൽത്തി തരൂരിന്റെ ഭാഗമായി ദിവസവുമുള്ള വ്യായാമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രാവിലെ ആറിന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കളിക്കളത്തിൽ എത്തിച്ചേരണമെന്ന് ഹെൽത്തി തരൂർ അധികൃതർ അറിയിച്ചു.