സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം
Monday, April 22, 2019 10:57 PM IST
പാ​ല​ക്കാ​ട്: ഉ​ച്ച​ക്ക് 2 മ​ണി മു​ത​ൽ വൈ​കി​ട്ട് 8 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. - സ്ത്രീ​ക​ൾ മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ഴും ഇ​ടി​മി​ന്ന​ൽ ഉ​ള്ള സ​മ​യ​ത്തും ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ ഉ​ച്ച​ക്ക് 2 മ​ണി മു​ത​ൽ വൈ​കി​ട്ട് 8 മ​ണി​വ​രെ​യു​ള്ള സ​മ​യ​ത്ത് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം.

ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ സ്പ​ർ​ശി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലി​ന്‍റെ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റു​ക​യും ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക​യും ചെ​യ്യ​ണം.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്ക​ണം. ലോ​ഹ വ​സ്തു​ക്ക​ളു​ടെ​യും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ്പ​ർ​ശ​വും സാ​മീ​പ്യ​വും ഒ​ഴി​വാ​ക്ക​ണം. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് കു​ളി​ക്കു​ന്ന​തും ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ക​ഴി​യു​ന്ന​ത്ര ഗൃ​ഹാ​ന്ത​ർ ഭാ​ഗ​ത്ത് ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തെ ഇ​രി​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സ്സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​ന്പി​ലോ ഇ​രി​ക്ക​രു​ത്.