പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, May 19, 2019 10:44 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ശു​ശ്രൂ​ഷ​യു​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ട് വൈ​ദി​ക​ർ ദൈ​വ​ജ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ നന്മ​ചെ​യ്യാ​ൻ സ​ഭ​യ്ക്ക് സാ​ധി​ക്കു​ന്ന​തെ​ന്ന് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​റ​ഞ്ഞു. പെ​രി​ന്പ​ടാ​രി ഹോ​ളി​സ്പി​രി​റ്റ് ഫൊ​റോ​നാ​പ്പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി​ക്ക് പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ശു​ശ്രൂ​ഷ​യു​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ട് ക​ർ​ത്താ​വി​ന്‍റെ സ​ഭ​യെ പ​ടു​ത്തു​യ​ർ​ത്തു​ക എ​ന്ന​താ​ണ് ഓ​രോ വൈ​ദി​ക​ന്‍റെ​യും ദൗ​ത്യം.
ഇ​രു​പ​ത്ത​ഞ്ച് വൈ​ദി​ക​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്കൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു. മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലാ​ലു ഓ​ലി​ക്ക​ൽ ജൂ​ബി​ലി​യു​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മോ​ണ്‍.​പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ അ​ദ്ദേ​ഹ​ത്തെ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
കൈ​ക്കാ​ര​ൻ മാ​ത്യൂ ക​ല്ലു​വേ​ലി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഫാ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കു​ടും​ബ പ്ര​തി​നി​ധി ഷാ​ജി തു​രു​ത്തി​പ്പ​ള്ളി കൃ​ത​ജ്ഞ​ത പ്ര​കാ​ശി​പ്പി​ച്ചു.
വി​വാ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ്ണ ജൂ​ബി​ലി​യും ര​ജ​ത ജൂ​ബി​ലി​യും ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ൾ​ക്ക് കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടേ​യും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ​യും രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വാ​ഹ​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന പ​തി​നൊ​ന്ന് ദ​ന്പ​തി​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി, അ​സി. വി​കാ​രി സേ​വ്യ​ർ തെ​ക്ക​നാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്മ​ര​ണി​ക​ക​ൾ ന​ല്കി. തു​ട​ർ​ന്ന് വി​ശ്വാ​സ പ​രി​ശീ​ല​ന രം​ഗ​ത്ത് മു​പ്പ​ത്ത​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജോ​സ് കൂ​ത്ത​നാ​ടി​യെ ആ​ദ​രി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി പോ​ളി​ടെ​ക്നി​ക് കോ​ളേ​ജ് അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​റെ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഡൊ​മി​നി​ക്ക​ൻ സി​സ്റ്റേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ജ​ന​റാ​ൾ സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ രൂ​പ​ത ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​റോ​സ് തോ​മ​സ്, കെ.​സി.​വൈ.​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​തി​ൻ മോ​ള​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഇ​ട​വ​ക​ദി​ന ക​ലാ കാ​യി​ക മ​ത്സ​ര​ത്തിൽ ജേ​താ​ക്ക​ളാ​യ കു​ടും​ബ കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ൾ​ക്ക് വി​കാ​രി ജ​ന​റാ​ൾ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.
അ​സി. വി​കാ​രി സേ​വ്യ​ർ തെ​ക്ക​നാ​ൽ സ്വാ​ഗ​ത​വും ഇ​ട​വ​ക​ദി​ന ആ​ഘോ​ഷ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​സ് വ​ട​ക്കേ​ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന സ്നേ​ഹ​വി​രു​ന്നോ​ടു​കൂ​ടി ഇ​ട​വ​ക​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ഇ​ട​വ​ക​ദി​ന ആ​ഘോ​ഷ​ക​മ്മി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജി​ജോ പു​ല​വേ​ലി , കൈ​ക്കാ​രന്മാ​രാ​യ മാ​ത്യൂ ക​ല്ലു​വേ​ലി , സി​ജു കൊ​ച്ച​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.