മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​താ​യി പ​രാ​തി
Friday, May 24, 2019 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം. ആ​ശു​പ​ത്രി​പ്പ​ടി, ടി​പ്പു സു​ൽ​ത്താ​ൻ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ സ​ഹൃ​ദ​യ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട്് ക​ത്തി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഇ​വി​ടെ പ​തി​വാ​യി ക​ത്തി​ക്കു​ന്ന​ത്. മാ​ലി​ന്യം പ​തി​വാ​യി ക​ത്തി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ഹൃ​ദ​യ ലൈ​ബ്ര​റി​ക്കു​മു​ന്നി​ൽ പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ ഇ​തി​നു​മു​ന്പും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.
ആ​ശു​പ​ത്രി​പ്പ​ടി​ക്കു സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ഇ​ട​പെ​ട്ട് മേ​ഖ​ല​യി​ൽ​നി​ന്നു മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ടൗ​ണി​ൽ​നി​ന്നും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം വ​രു​ന്ന മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ ക​ത്തി​ക്കു​ന്ന​ത്. ക​ത്തി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പു​ക ഒ​ന്നാ​കെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ എ​ത്ര​യും​വേ​ഗം പ​രി​ഹാ​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.