‘രാ​മ​ശേ​രി ഇ​ഡ​ലി ’ പ്ര​കാ​ശ​നം ചെ​യ്തു
Friday, May 24, 2019 11:36 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളെ പു​തു​ത​ല​മു​റ​യ്ക്ക് കൈ​മാ​റു​ന്ന ദൃ​ശ്യ​സം​രം​ഭ​മാ​യ ക​രി​ന്പ​ന​ക്കാ​ട് ഡോ​ക്യു​മെ​ന്‍റ​റി സീ​രി​സി​ലെ രാ​മ​ശേ​രി ഇ​ഡ​ലി കൈ​ര​ളി ടി​വി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ടി.​ആ​ർ.​അ​ജ​യ​ൻ കെ.​ഭാ​സ്ക​ര​നു ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ​ക്യൂ​മെ​ന്‍റ​റി സം​വി​ധാ​യ​ക​ൻ അ​ജീ​ഷ് മു​ണ്ടൂ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​മ​ദ് ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​ജീ​ഷ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ക​രി​ന്പ​ന​ക്കാ​ടി​ന്‍റെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​ണി​ത്. ജി​ല്ല​യി​ലെ രാ​മ​ശേ​രി ഗ്രാ​മ​ത്തി​ൽ​നി​ന്നും ലോ​ക​ത്തി​ന്‍റെ രു​ചി വൈ​വി​ധ്യ​ശ്രേ​ണി​യി​ൽ സ​വി​ശേ​ഷ ഇ​ടം​നേ​ടി​യ നെ​ല്ല​റ​യു​ടെ സ്വ​ന്തം ഇ​ഡ​ലി​യാ​ണി​ത്. പ്ര​സി​ദ്ധ​മാ​യ രാ​മ​ശേ​രി ഇ​ഡ​ലി​യു​ടെ പൈ​തൃ​ക​വും സ്വാ​ധീ​ന​വും ചി​ത്രം ഹ്ര​സ്വ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.