മെ​റി​റ്റ് ഈ​വ​നിം​ഗ് 2019 ഉദ്ഘാടനം
Sunday, July 14, 2019 10:19 PM IST
ഒ​റ്റ​പ്പാ​ലം: കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച മെ​റി​റ്റ് ഈ​വ​നിം​ഗ് 2019 ഒ​റ്റ​പ്പാ​ലം പി.​ഉ​ണ്ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്കി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നും ഒ​റ്റ​പ്പാ​ലം മു​ൻ എം​എ​ൽ​എ യു​മാ​യ എം. ​ഹം​സ ച​ട​ങ്ങി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​റി​റ്റ് ഈ​വ​നിം​ഗി​ൽ ബാ​ങ്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലെ ഗ​വ​ണ്മെ​ന്‍റ്, എ​യ്ഡ​ഡ് സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ സ്കോ​ള​ർ​ഷി​പ് ന​ൽ​കി അ​നു​മോ​ദി​ച്ചു. ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​പ​രി​ധി​യി​ലെ ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന​വ​രും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. ഒ​റ്റ​പ്പാ​ലം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​എം നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം ര​ജി​സ്ട്രാ​ർ ഡോ . ​ആ​ർ.​കെ ജ​യ​പ്ര​കാ​ശ്, ബാ​ങ്ക് മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​ഫ. എ. ​ശി​വ​രാ​മ​ൻ, കെ . ​മ​ധു​സൂ​ദ​ന​നു​ണ്ണി എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. ബാ​ങ്ക് ചെ​യ​ർ​മാ​ൻ ഐ.​എം സ​തീ​ശ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം.​ദേ​വ​ദാ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.