സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ തു​ട​ങ്ങി
Sunday, July 14, 2019 10:20 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ സം​സ്ഥാ​ന സോ​ഷ്യ​ൽ ഓ​ഡി​റ്റ് സ​മി​തി ന​ട​പ്പി​ലാ​ക്കു​ന്ന സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ തു​ട​ങ്ങി.​ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ആ​ദ്യ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​യാ​ണ് ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്ത് പീ​ടി​ക ഒ​ന്നാം വാ​ർ​ഡി​ൽ തു​ട​ങ്ങി​യ​ത്.​സി.​എ.​ജി മാ​ർ​ഗ്ഗ​നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന ഓ​ഡി​റ്റി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മി​ച്ച ബ്ലോ​ക്ക് ത​ല റി​സോ​ഴ്സ് പേ​ഴ്സ​ൻ​സ് ലി​സ്സി നേ​തൃ​ത്വം ന​ൽ​കി.
മ​റ്റ് ഗ്രാ​മ​സ​ഭ​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 100 ദി​വ​സം തൊ​ഴി​ലെ​ടു​ത്ത കു​ന്ന​ത്ത് വീ​ട്ടി​ൽ ദേ​വ​കി അ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2018 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 2019 മാ​ർ​ച്ച് 31 വ​രെ​യു​ള്ള തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക​ളാ​ണ് ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കി​യ​ത്.​വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ത​യ്യാ​റാ​ക്കി​യ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് ഗ്രാ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി.​അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കും. ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ പാ​ട്ട​ത്തൊ​ടി,ജോ​യി​ന്‍റ് ബി.​ഡി.​ഒ മു​ഹ​മ്മ​ദാ​ലി,ജി​ല്ല റി​സോ​ഴ്സ് പേ​ഴ്സ​ൻ കെ.​ഗി​രീ​ഷ്,ഒ​റ്റ​പ്പാ​ലം ബ്ലോ​ക്ക് റി​സോ​ഴ്സ് പേ​ഴ്സ​ൻ കെ.​പ്ര​സ​ന്ന,പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സി.​കു​ഞ്ഞി​രാ​മ​ൻ,ടി.​ഷീ​ജ,കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ല​ജ,തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജീ​വ​ന​ക്കാ​രാ​യ ദി​ജി​ന,എം.​ടി.​കൃ​ഷ്ണ​ദാ​സ്,കെ.​റ​ഷീ​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു.