കോ​ട്ടേ​ക്കു​ള​ത്തും ഒ​ടു​കി​ൻ​ചു​വ​ട്ടി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ താ​ണ്ഡ​വം
Tuesday, July 16, 2019 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ടേ​ക്കു​ള​ത്തി​ന​ടു​ത്ത് ഒ​ടു​കി​ൻ​ചു​വ​ട്ടി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ താ​ണ്ഡ​വം. ക​ഴി​ഞ്ഞ​രാ​ത്രി ഒ​ടു​കി​ൻ​ചു​വ​ട് ഈ​രോ​രി​ക്ക​ൽ ബാ​ബു സ്ക​റി​യ​യു​ടെ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ അ​ഞ്ച് കാ​ട്ടാ​ന​ക​ളു​ടെ കൂ​ട്ടം നി​ര​വ​ധി​വാ​ഴ​ക​ളും തെ​ങ്ങും റ​ബ​ർ​തൈ​ക​ളും ന​ശി​പ്പി​ച്ചു.

കു​ല​വ​ന്ന വാ​ഴ​ക​ളും കു​ല​വ​ന്നു തു​ട​ങ്ങി​യ​തു​മാ​യ നൂ​റോ​ളം വാ​ഴ​ക​ൾ, മൂ​ന്നും നാ​ലും വ​ർ​ഷ​മാ​യ പ​ത്തു തെ​ങ്ങു​ക​ൾ, റ​ബ​ർ​തൈ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന് ബാ​ബു സ്ക​റി​യ പ​റ​ഞ്ഞു.

പ​ന്നി​യും മാ​നും പു​ലി​യും മ​യി​ലു​മൊ​ക്കെ തോ​ട്ട​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ടെ​ങ്കി​ലും പീ​ച്ചി​വ​ന​ത്തി​ൽ​നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​റി​ല​ധി​കം താ​ഴെ​യു​ള്ള ഒ​ടു​കി​ൻ​ചു​വ​ട്ടി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പീ​ച്ചി​കാ​ട്ടി​ൽ​നി​ന്നു​ള്ള ആ​ന​ക​ൾ പാ​ല​ക്കു​ഴി​ക്കു​ള്ള ടാ​ർ റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് താ​ണി​ച്ചു​വ​ട്, പു​ല്ലം​പ​രു​ത വ​ഴി തോ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്. സ​മീ​പ​ത്തെ കൊ​റ്റി​ക്ക​ൽ ത​റ​വാ​ടി​ന്‍റെ വീ​ട്ടു​മു​റ്റെ​ത്ത​ത്തി കാ​ട്ടാ​ന​ക​ളെ പി​ന്നീ​ട് വീ​ട്ടു​കാ​ർ ബ​ഹ​ളം​കൂ​ട്ടി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് ആ​ന​ക​ൾ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യ​തി​നാ​ൽ വീ​ട്ടു​കാ​ർ ഏ​റെ ഭീ​തി​യി​ലാ​ണ്ക​ഴി​യു​ന്ന​ത്. പു​ല്ലം​പ​രു​ത​യ്ക്ക​ടു​ത്തെ തോ​ട്ട​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി എ​ത്തി​യി​രു​ന്ന ആ​ന​ക​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ താ​ഴേ​ക്കി​റ​ങ്ങി വി​ള​ക​ൾ​ക്ക് വ​ലി​യ നാ​ശം​വ​രു​ത്തി വ​യ്ക്കു​ന്ന​ത്.

പു​ല്ലം​പ​രു​ത, താ​ണി​ച്ചു​വ​ട് ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്ക​ൽ വൈ​കു​ന്ന​താ​ണ് ദി​വ​സ​വും ഇ​ത്ര​യേ​റെ കൃ​ഷി​നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സോ​ളാ​ർ ഫെ​ൻ​സിം​ഗി​നു അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഇ​ഴ​യു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​ത്.

വ​നം​വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം തു​ട​രു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വും ക​ർ​ഷ​ക​ർ​ക്കു​ണ്ട്. എ​ല്ലാം ന​ശി​ച്ചു​ക​ഴി​ഞ്ഞ് പി​ന്നെ ആ​ന​യെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ട് എ​ന്തു കാ​ര്യ​മെ​ന്നാ​ണ് ഭൂ​വു​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. എ​ന്തു​കൃ​ഷി ചെ​യ്താ​ലും ര​ക്ഷ​യി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ങ്ങ​നെ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​മെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു.

പു​ല്ലം​പ​രു​ത, താ​ണി​ച്ചു​വ​ട് ഭാ​ഗ​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ ര​ണ്ടു കി​ലോ​മീ​റ്റ​റി​ൽ കൂ​ടി സോ​ളാ​ർ ഫെ​ൻ​സിം​ഗ് ന​ട​ത്തി​യാ​ൽ ആ​ന​ശ​ല്യ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​വി​ടെ അ​ടു​ത്ത് ക​ന്നി​മേ​രി എ​സ്റ്റേ​റ്റി​ൽ സ്ഥാ​പി​ച്ച ആ​നി​മ​ൽ റി​പ്പ​ല്ല​ന്‍റ് എ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ ഗു​ണ​ത്തേ​ക്കാ​ളേ​റെ ദോ​ഷം ചെ​യ്യു​ന്ന​താ​യും പ​റ​യു​ന്നു. സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​ത്.

ഇ​തി​ൽ​നി​ന്നും പു​റ​പ്പെ​ടു​വി​ക്കു​ന്ന ക​ര​ടി​യു​ടെ​യും കാ​ട്ടു​ക​ട​ന്ന​ലി​ന്‍റെ​യും ശ​ബ്ദ​ത്തി​ൽ ആ​ന​ക​ൾ പേ​ടി​ച്ചോ​ടു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കൂ​ട്ട​ൽ. എ​ന്നാ​ൽ അ​ത് സ്ഥാ​പി​ച്ചു ചെ​റി​യ പ്ര​ദേ​ശം ഒ​ഴി​വാ​ക്കി മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ആ​ന​യി​റ​ങ്ങു​ന്ന സ്ഥി​തി​യാ​യി.